തിരുവനന്തപുരമോ കൊച്ചിയോ.........................
ഒരു ക്രിക്കറ്റ് ഏകദിന മത്സരം കേരളത്തിലേക്ക് ഈ വർഷം എത്തുന്നു എന്ന സന്തോഷകരമായ വാർത്തക്ക് പിന്നാലെ ആശയക്കുഴപ്പം സൃഷ്ടിച്ച്
കായിക ലോകത്തിനുമപ്പുറം ചർച്ചയാകുന്ന ചോദ്യമാണിത്. ക്രിക്കറ്റിനേയും ഫുട്ബോളിനേയും ഒരുപോലെ സ്നേഹിക്കുന്ന ഏതൊരു ആരാധകൻ്റേയും അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഈ മത്സരവും വരും ക്രിക്കറ്റ് മത്സരങ്ങളും അന്താരാഷ്ട്ര നിലവാരത്തിനോടു കിടപിടിക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് വിട്ടുനൽകുക. അന്താരാഷ്ട്ര മത്സരങ്ങളായ U17ഫുട്ബോളിന് വേണ്ടി കോടികൾ മുടക്കി തയ്യാറാക്കിയ ടർഫ് അതേപടി നിലനിർത്തി ഒരു ക്രിക്കറ്റ് മത്സരത്തിനായി ബലികൊടുക്കാതെ ഫുട്ബോൾ മത്സരങ്ങൾ നിലവാരപൂർവ്വം നടത്താൻ വിനിയോഗിക്കുക.

2017 നവംബർ 7ന് നടന്ന T20 I മത്സരം കളിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയടക്കമുള്ള താരങ്ങളും ഉദ്യോഗസ്ഥരും പറഞ്ഞത് എന്തുകൊണ്ട് തിരുവനന്തപുരം ഇത്രനാളായി ക്രിക്കറ്റ് മത്സരങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ടില്ല എന്നായിരുന്നു. ക്യാപ്റ്റൻ്റെ മനം കീഴടക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. 3-4 മണിക്കൂറുകൾ മഴ നനഞ്ഞിരുന്നിട്ടും ഞാനടക്കമുള്ള 55000 ആരാധകരിൽ ഒരാരാധകൻ പോലും ആ സ്റ്റേഡിയം വിട്ട് പുറത്ത് പോകാതെ കളി കാണാനായി കാത്തിരുന്നു. ഇത്രയ്ക്ക് താത്പര്യപൂർവ്വം കാത്തിരുന്ന ആ ആരാധകരെക്കൂടി കണ്ടിട്ടാണ് ഈ വർഷം പിന്നേയും BCCI ഒരു മത്സരം നീട്ടിത്തന്നത് എന്നാലോചിക്കുക. മഴയുടെ പ്രശ്നം ഈ സ്റ്റേഡിയത്തെ ഒരിക്കലും ബാധിക്കില്ലെന്നത് ഞാനുൾപ്പെടെയുള്ള കാണികൾ കണ്ണുകൊണ്ട് കണ്ടകാഴ്ച്ചയാണ്. അതി സാങ്കേതികമായ സംവിധാനമാണ് മഴപെയ്താൽ കാര്യവട്ടത്ത് രക്ഷക്കെത്തുക. ഈ കാരണംകൊണ്ടാണ് കഴിഞ്ഞ വർഷം കളി 8 ഓവറാക്കി ചുരുക്കിയെങ്കിലും നടത്താനായത്
ഒരു ഏകദിന മത്സരം കൂടി നടത്തിയാൽ കാര്യവട്ടം ടെസ്റ്റ് മത്സരങ്ങൾക്ക് യോഗ്യത നോടുമെന്നതും മറ്റൊരു കാര്യം. അങ്ങനെയാണെങ്കിൽ അടുത്ത വർഷം തിരുവനന്തപുരത്തെ തേടി ഒരു ടെസ്റ്റ് മത്സരവും വന്നെത്തും. കേരളത്തിൽ ക്രിക്കറ്റിൻ്റെ മുഖം പോലും മാറും.

കൊച്ചിയിലെ ടർഫ് ( ഫുട്ബോൾ മത്സരങ്ങൾക്കായി മണ്ണിൽ വച്ചുപിടിപ്പിക്കുന്ന പുല്ലിൻ്റെ ഒരുതരം പ്രതലം) ഒരു കാരണവശാലും നശിപ്പിക്കുന്നത് നല്ലൊരു തീരുമാനമായിരിക്കുകയില്ല. അങ്ങനെയാണെങ്കിൽ അത് കുറച്ച് നാളുകൾക്ക് ശേഷം നടക്കാൻ പോകുന്ന ISL മത്സരങ്ങൾക്ക് വേണ്ടി പൂർണ്ണ സജ്ജമാക്കാനും കഴിയുകയില്ല. മാത്രമല്ല FIFA യുടെ മേൽനോട്ടത്തിൽ വന്ന ടർഫിൻ്റെയത്ര അത് മേന്മയോടെ ചെയ്യാൻ കഴിയണമെന്നുമില്ല. ISL കൊച്ചിയിൽ നടക്കുന്നതാണ് നല്ലതെന്ന് ഒരു തിരുവനന്തപുരം കാരനായ ഞാൻപോലും ചിന്തിക്കുന്നു............
അന്തിമ തീരുമാനം അധികാരികളുടേതാണ്......KCA യുടേതാണ്. അതുകൊണ്ട് അവർക്ക് നല്ല ബുദ്ധി തോന്നുംവരെ നമുക്ക് പ്രതിഷേധിക്കാം
#save_the_turf ............ #Cricket_For_TVM
Comments
Post a Comment