ഒരു തുടക്കക്കാരന്‍റെ തുറന്നുപറച്ചില്‍

പ്രിയ സുഹൃത്തുക്കളോട്,



ബ്ലോഗ്‌ എന്ന ഈ സംരംഭത്തില്‍ എന്‍റെ ആദ്യത്തെ കുറിപ്പാണ് ഇവിടെ രേഖപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. പല പല നവ മാധ്യമങ്ങളെയും പോലെ ബ്ലോഗും പ്രശസ്തമായ ഒന്നു തന്നെയാണ്. അതിലേക്ക് ഒരെത്തിനോട്ടത്തിന് സമയമായ പോലെ ഒരു തോന്നൽ. പ്രത്യേകിച്ച് യാതൊരു കാരണവും ഉണ്ടായിട്ടല്ല. എന്നാലും ഒരു പരീക്ഷണം എന്ന പോലെയൊക്കെ. അറിഞ്ഞോ അറിയാതെയോ എന്നെ ഈ സംവിധാനത്തിലേക്ക് അടുപ്പിക്കാൻ കാരണക്കാരായ എല്ലാവരോടും നന്ദി പറയാൻ തന്നെയാണ് ആദ്യമായി ഞാൻ ഉദ്ദേശിക്കുന്നത്.

എന്‍റേതായ അഭിപ്രായങ്ങള്‍, അനുഭവങ്ങള്‍ എന്നിവ ആവുന്നത്ര തനിമയോടും , സത്യസന്ധമായും അവതരിപ്പിക്കാന്‍ ഞാന്‍ തീര്‍ത്തും ശ്രമിക്കും. അതില്‍ നിങ്ങളുടെ മറുപടികളും അഭിപ്രായങ്ങളും തിരിച്ചെത്തുമ്പോഴേ ഏതൊരു കുറിപ്പും പൂര്‍ണമാകുന്നുള്ളൂ. ഈ ശ്രമത്തിനു നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണ സ്നേഹപൂര്‍വ്വം ഞാന്‍ പ്രതീക്ഷിക്കുന്നു


എന്നും കൃത്യമായി എഴുതുമെന്നോ , കൃത്യ ഇടവേളകള്‍ പാലിക്കുമെന്നോ, ഈ സാഹചര്യത്തില്‍ ഉറപ്പു നല്‍കാന്‍ കഴിയുന്നില്ല.

ഒരു രസകരമായ കാര്യം പറഞ്ഞുകൊണ്ട് നിര്‍ത്തട്ടെ........

ഒരു പുതുവര്‍ഷത്തില്‍ പുതിയൊരു ഡയറി കാണുമ്പോള്‍ ഡയറി എഴുതാന്‍ ചിലര്‍ കാണിക്കുന്ന ഉത്സാഹം വര്‍ഷാന്ത്യം പോയിട്ട് ഒരു മാസം പോലും തികയ്കാറില്ല എന്നതാണ് സത്യം...........     അത് ഒരു വശം

ഇനി മറ്റൊരു വശം.............

ആൻ ഫ്രാങ്ക് എന്ന  പെണ്‍കുട്ടി കുറച്ചു നേരം കണ്ടെത്തി എഴുതിയ ഒരു ഡയറി , ലോകത്തില്‍ അപ്രിയകരമായ സത്യത്തിന്‍റെ  മുഖം തുറന്നു കാട്ടുകയുണ്ടായി . ഒരുപാട് വസ്തുതകള്‍ തുറന്നു കാട്ടിയ ആ ഡയറി ലോകമുള്ളിടത്തോളം വിസ്മരിക്കപ്പെടുകയില്ല.

എന്‍റേതായ സത്യങ്ങള്‍ ഞാന്‍ തുറന്നുപറയാനും , അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഞാന്‍ തയാറായിരിക്കുന്നു. നിങ്ങളുടെ വിമര്‍ശനങ്ങള്‍ പോലും ഉതെജനമാണ്....................... നന്ദി

Comments